പാലക്കാട്  അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വൻ അപകടം

Estimated read time 0 min read

പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെ ഗ്യാലറി തകർന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. കാണികൾ ഇരുന്ന ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ 70 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

+ There are no comments

Add yours