ദില്ലിയിൽ വോട്ടെടുപ്പ് തുടങ്ങി
പോളിങ് ബൂത്തിലേക്ക് ദില്ലി. വോട്ടിങ് സമയം ആരംഭിച്ചെങ്കിലും ബൂത്തുകൾക്ക് മുന്നിൽ കാര്യമായ തിരക്കില്ല. 8 മണിയോടെ കൂടുതൽ ആളുകൾ എത്തിയേക്കും. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. 70 സീറ്റുകളിലായി 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്


+ There are no comments
Add yours