യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ*

Estimated read time 1 min read

*യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ*

                            31.01. 2025 തീയതി വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിക്കകടവിലുള്ള ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് തലയിൽ അടിച്ചും, കത്തികൊണ്ട് കഴുത്തിൽ കുത്തിയും പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളായ 1) അനസ് 28 വയസ്സ്  വലിയകത്ത് വീട്, തൃത്തല്ലൂർ ദേശം, വാടാനപ്പള്ളി വില്ലേജ്  2) റിജാസ് 29 വയസ്സ് , പണിക്ക വീട്ടിൽ ഹൗസ്, പാടൂർ ദേശം വെങ്കിടങ്ങ് എന്നിവരെ വലപ്പാട് SI എബിനും സംഘവും  അറസ്റ്റ് ചെയ്തു. പരിക്ക് പറ്റിയ യുവാവ് പ്രതികളിൽ ഒരാൾക്ക് പണം കടം കൊടുക്കാത്തതിനുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ തൃശൂർ റൂറൽ ജില്ല പോലീസ് മേധാവിയായ ബി. കൃഷ്ണകുമാർ ഐ.പി.എസ്  അവർകളുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്പി.  വി.കെ രാജു എന്നിവരുടെ മേൽനോട്ടത്തിൽ വലപ്പാട് എസ്.ഐ യും സംഘവുമാണ് വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയായ റിയാസിന് പാവറട്ടി പോലീസ് സ്റ്റേഷനിൽ രണ്ട് എൻ.ഡി.പി.എസ് കേസുകളും, ഒരു അടിപിടി കേസും, തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു Dacoity  കേസും ഉള്ളതാണ്. അന്വേഷണ സംഘത്തിൽ വലപ്പാട് എസ് .ഐ എബിൻ സി .എൻ, എസ്  .ഐ ജിഷ്ണു ജി ,  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രബിൻ, അനൂപ് , ജെസ് ലിൻ എന്നിവർ ഉണ്ടായിരുന്നു.

+ There are no comments

Add yours