പൊലീസ് കേഡറ്റ്സിന്റെ  പാസിങ് ഔട്ട്‌ പരേഡ്: സല്യൂട്ട് സ്വീകരിച്ച്  തൃശ്ശൂർ ജില്ലാ പോലീസ് മേധാവി*

Estimated read time 1 min read

*12 വിദ്യാലയങ്ങളിൽ നിന്നുള്ള 491 സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ  പാസിങ് ഔട്ട്‌ പരേഡ്: സല്യൂട്ട് സ്വീകരിച്ച്  തൃശ്ശൂർ ജില്ലാ പോലീസ് മേധാവി*

1. സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കുറ്റിക്കാട്,
2.വിമൽ ജ്യോതി സെൻട്രൽ സ്കൂൾ മുപ്ലിയം,
3.ജി എച്ച് എസ് എസ് മൂപ്ലിയം,
4.ജിഎൻബിഎച്ച്എസ് കൊടകര,
5.ജിഎച്ച്എസ്എസ് ചായിപ്പൻകുഴി,
6.ജിഎച്ച്എസ്എസ് ചെമ്പുച്ചിറ,
7.എസ്എൻവിഎച്ച്എസ്എസ് ആളൂർ,
8.എം എം എച്ച് എസ് കൊരട്ടി,
9.ജിവിഎച്ച്എസ്എസ് നന്ദിക്കര,
10. എൽ എഫ് സി എച്ച് എസ് കൊരട്ടി,
11.എംആർഎസ് ചാലക്കുടി,
12. ജിഎച്ച്എസ്എസ് കൊടകര.


തൃശ്ശൂർ റൂറൽ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ നിന്നുള്ള സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ അണിനിരന്ന വർണ്ണാഭമായ പാസിങ് ഔട്ട്‌ പരേഡ്  കൊടകര ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. 2023-25 അധ്യയന വർഷങ്ങളിലായി പദ്ധതി പരിശീലനം പൂർത്തിയാക്കിയ 12 വിദ്യാലയങ്ങളിൽ നിന്നുള്ള 491 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ബഹുമാനപ്പെട്ട  തൃശ്ശൂർ ജില്ലാ പോലീസ് മേധാവി  ശ്രീ ബി കൃഷ്ണകുമാർ ഐപിഎസ് വിശിഷ്ടാതിഥിയായി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിച്ചു. 

ഇന്ന് നമ്മുടെ സമൂഹത്തെ വിഷലിപ്തമാക്കുന്ന  മദ്യം മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കിയിരിക്കുന്നത് സ്കൂളുകളിലും കോളേജ് തലങ്ങളിലും ടീനേജ് ആയിട്ടുള്ള നമ്മുടെ കുട്ടികൾക്കിടയിൽ ആണെന്നും, നാമിന്ന് അനുദിനം സാമൂഹ്യ മാധ്യമങ്ങൾ വഴി കണ്ടുവരുന്ന കേൾക്കാൻ പോലും ഭയപ്പെടുന്ന വാർത്തകളുടെ എല്ലാം സത്യാവസ്ഥകൾ തേടി ചെല്ലുമ്പോൾ ഇതിനെല്ലാം തന്നെ മൂലകാരണങ്ങൾ ആയി കാണാൻ കഴിഞ്ഞിട്ടുള്ളത്  മദ്യവും മയക്കു മരുന്നും പിന്നെ അസംതൃപ്തരായ നമ്മുടെ യുവത്വവുമാണ്  എന്നും എന്തിനേയും കൗതുകത്തോടെ നോക്കിക്കാണുന്ന എന്തും പരീക്ഷിച്ച് അറിയാനുള്ള നമ്മുടെ കുട്ടികളുടെ ജിജ്ഞാസയെ മുതലെടുത്താണ് അവരെ വളരെ വേഗത്തിൽ ഇത്തരം മാഫിയകൾ വലയിലാക്കി അവരെ അവരുടെ ക്യാരിയേഴ്സ് ആക്കി മാറ്റുന്നതെന്നും  ഇത്തരം കാലഘട്ടങ്ങളിലാണ് എസ് പി സി പോലുള്ള പദ്ധതികളുടെ പ്രധാന്യം  നാം മനസ്സിലാക്കേണ്ടത് എന്നും തൃശ്ശൂർ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ ശ്രീ ഉല്ലാസ് വി എ  പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. GHSS ചെമ്പുച്ചിറ സ്കൂളിലെ ആദിത്യൻ P രഘു, സെന്റ് സെബാസ്റ്റ്യൻസ് HSS കുറ്റിക്കാട് സ്കൂളിലെ അൻസ്റ്റീന നൈജു  എന്നിവർ ചേർന്ന് നയിച്ച പരേഡിൽ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ ചാലക്കുടി ഡിവൈഎസ്പി ശ്രീ. സുമേഷ് K,കൊടകര എസ് എച്ച്  ഒ ശ്രീ P K ദാസ്, അസിസ്റ്റന്റ് ജില്ല നോഡൽ ഓഫീസർ ശ്രീ ജോയ്,വാർഡ് മെമ്പർ ശ്രീ C D സിബി എന്നിവർ സന്നിഹിതരായിരുന്നു.

സെൻറ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കുറ്റിക്കാട്, വിമൽ ജ്യോതി സെൻട്രൽ സ്കൂൾ മുപ്ലിയം, ജി എച്ച് എസ് എസ് മൂപ്ലിയം, ജിഎൻബിഎച്ച്എസ് കൊടകര, ജിഎച്ച്എസ്എസ് ചായിപ്പൻകുഴി, ജിഎച്ച്എസ്എസ് ചെമ്പുച്ചിറ, എസ്എൻവിഎച്ച്എസ്എസ് ആളൂർ, എം എം എച്ച് എസ് കൊരട്ടി, ജിവിഎച്ച്എസ്എസ് നന്ദിക്കര, എൽ എഫ് സി എച്ച് എസ് കൊരട്ടി,  എംആർഎസ് ചാലക്കുടി, ജിഎച്ച്എസ്എസ് കൊടകര എന്നീ വിദ്യാലയങ്ങളിലെ കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. രാവിലെ 8 മണിക്ക് ആരംഭിച്ച പരേഡ് വീക്ഷിക്കുന്നതിനായി വൻ ജനാവലി തന്നെ എത്തിച്ചേർന്നിരുന്നു. നയനമനോഹരമായ പരേഡ് ഒരുക്കുന്നതിനായി പ്രയത്നിച്ച അധ്യാപകരെയും  ഡ്രിൽ ഇൻസ്ട്രക്ടർസ് ആയ പോലീസ് ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും പോലീസ് മേധാവി പ്രത്യേകം അഭിനന്ദിച്ചു.പങ്കെടുത്ത വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

+ There are no comments

Add yours