*പൈച്ചാൻ മുസ്തഫ അറസ്റ്റിൽ*
ഇക്കഴിഞ്ഞ ഫെബ്രുവരി 2-ാം തിയ്യതി രാത്രി 8.30 മണിക്ക് പെരിഞ്ഞനം കപ്പൽ പള്ളിയുടെ അടുത്തുള്ള മതിലകത്തു വീട്ടിൽ അഷറഫിന്റെ വീട്ടിലേക്കു വന്ന സുഹൃത്തുക്കളായ വൈപ്പിൻകാട്ടിൽ അജ്മലും , ജെനേന്ദ്രനും ,അഷറഫുമായി വാക്കുതർക്കം ആവുകയും അതു കണ്ടു വന്ന മുസ്തഫ അവരോട് അവിടെ നിന്ന് പോകാൻ പറയുകയും , അതിന് കൂട്ടാക്കാതെ വാക്കുതർക്കമാവുകയും , ആയതിൻെറ വിരോധത്താൽ റൂമിലിരുന്ന വെട്ടു കത്തിയെടുത്ത് അജ്മലിനെ തടഞ്ഞു നിർത്തി വെട്ടുകയും തലയിലും , ഇടതു കഷത്തിലും , ഇടതു കൈ മസിലിലും, ഇടതു ചെവിയുടെ ഭാഗത്തും പരിക്കേൽക്കുകയും , കൂടെയുണ്ടായിരുന്ന ജെനേന്ദ്രനെ വെട്ടുകയും പരിക്ക് പറ്റുകയും ചെയ്ത കാര്യത്തിന് കൈപമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മുസ്തഫ സംഭവത്തിനു ശേഷം ഒളിവിൽ പോവുകയും ശാസ്ത്രീയമായ അന്വേഷണങ്ങളിലും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൈച്ചാൻ മുസ്തഫ എന്നു വിളിക്കുന്ന മുസ്തഫയെ (47 വയസ്സ് ) പുഴങ്കരയില്ലത്ത് ഹൗസ് , കൈപമംഗലം എന്നയാളെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
മുസ്തഫയുടെ പേരിൽ 2006ൽ മതിലകം പോലിസ് സ്റ്റേഷനിൽ വധശ്രമ കേസും കൈപമംഗലം പോലിസ് സ്റ്റേഷനിൽ മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് ആക്രമിച്ച കേസടക്കം മൂന്നോളം കേസിൽ പ്രതിയാണ്. ആക്രമിക്കപ്പെട്ട അജ്മൽ കാപ്പ പ്രതിയും 15 ഓളം ക്രിമിനൽ കേസിലെ പ്രതിയുമാണ്.
തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി .V.K. രാജുവിൻ്റെ നേതൃത്വത്തിൽ കയ്പമംഗലം ISHO ഷാജഹാൻ, DANSAF അംഗങ്ങളായ S I പ്രദീപ് C.R, ASI ലിജു ഇയാനി, SCPO ബിജു, CPO നിഷാന്ത്, കയ്പമംഗലം SI വിൻസെൻ്റ്, SCPO ജ്യോതിഷ്, ഹോം ഗാർഡ് ജോഷി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


+ There are no comments
Add yours