നടി പാർവതി വിവാഹിതയാകുന്നു!
നടി പാർവതി നായർ വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ ആശ്രിത് അശോകുമായി നടിയും വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ വച്ച് ഫെബ്രുവരി ആറിനാണ് വിവാഹം. മലയാളിയാണെങ്കിലും അന്യഭാഷ സിനിമകളിലാണ് പാർവതി തിളങ്ങിയത്. ഇതിനോടകം തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു കഴിഞ്ഞു. വിജയ് നായകനായെത്തിയ ദ് ഗോട്ട് ആണ് പാർവതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം


+ There are no comments
Add yours