പത്ത് ബസുകൾക്ക് കേടുപാട്; മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

Estimated read time 1 min read

പത്ത് ബസുകൾക്ക് കേടുപാട്; മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

INTUC യൂണിയനുകളുടെ നേതൃത്വത്തിൽ KSRTC പണിമുടക്ക് പുരോഗമിക്കുകയാണ്. ഇതിനിടയിൽ കൊട്ടാരക്കര ഡിപ്പോയിലെ KSRTC പത്ത് ബസ്സുകൾക്ക് കേടുപാടുകൾ വരുത്തി എന്ന വാർത്തകളാണ് വരുന്നത്. ഡിപ്പോയിലെ ബസ്സുകളുടെ വയറിങ്,സ്റ്റാർട്ടർ, ഹെഡ്ലൈറ്റ് അടക്കം നശിപ്പിച്ചിട്ടുണ്ട്. ഇതോടെ സർവീസ് മുടങ്ങിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.

+ There are no comments

Add yours