തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 62,480 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 62000 കടക്കുന്നത്. ഗ്രാമിന് 105 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 7810 രൂപ നൽകണം. കഴിഞ്ഞ ദിവസം 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണനിരക്ക് തിരിക്കെ കയറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് .18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു.


+ There are no comments
Add yours