KSRTC പണിമുടക്ക് തുടങ്ങി
KSRTCയിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പണിമുടക്ക് തുടങ്ങി. അർധരാത്രി വരെയാണ് പണിമുടക്ക്. എല്ലാ മാസവും 5നു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് നിർദേശമുണ്ട്.


+ There are no comments
Add yours