ഫ്ലാറ്റ് പൊളിക്കണമെന്ന് ഹൈക്കോടതി
ബലക്ഷയം സംഭവിച്ച ഫ്ലാറ്റ് പൊളിച്ചു പണിയണമെന്ന് ഹൈക്കോടതി. കൊച്ചി വൈറ്റിലയിൽ വിമുക്ത സൈനികർക്കും അവരുടെ ആശ്രിതർക്കുമായി നിർമ്മിച്ച ആർമി ഫ്ലാറ്റ് പൊളിച്ച് പണിയാനാണ് നിർദേശം. നിർമാണപ്പിഴവ് ചൂണ്ടിക്കാട്ടി താമസക്കാരാണ് HCയെ സമീപിച്ചത്. താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും നടപടി പൂർത്തിയാക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ കലക്‌ടർ സമിതി രൂപീകരിക്കണമെന്നും നിർദേശമുണ്ട്. 3 ടവറുകളിൽ 264 അപ്പാർട്മെന്റാണുള്ളത്


+ There are no comments
Add yours