ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : പരസ്യപ്രചരണം അവസാനിച്ചു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. അവസാനഘട്ട പ്രചരണത്തിൽ കളം നിറഞ്ഞ് നേതാക്കൾ. ബജറ്റും നികുതിയിളവും ഡൽഹിയിലെ മലിനീകരണവും ഉൾപ്പെടെ ചർച്ചാവിഷയമായി. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കളത്തിലിറങ്ങി . കോൺഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാൻ പ്രിയങ്ക ഗാന്ധിയാണെത്തിയത്.


+ There are no comments
Add yours