കാഞ്ഞാണിയിൽ ആംബുലൻസ് തടഞ്ഞുള്ള ബസുകളുടെ മത്സരയോട്ടം. ബസുകൾക്കെതിരെ കർശന നടപടി*

Estimated read time 1 min read

*കഞ്ഞാണിയിൽ ആംബുലൻസ് തടഞ്ഞുള്ള ബസുകളുടെ മത്സരയോട്ടം. ബസുകൾക്കെതിരെ കർശന നടപടി*

അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിനെ കാഞ്ഞാണി സിംല തിയ്യറ്ററിനു മുൻമ്പിൽ വഴിമുടക്കിയ 3 സ്വകാര്യ ബസ്സുകൾക്കെതിരെ അന്തിക്കാട് പോലീസ് കേസ് എടുത്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസ് ന്റെ നിർദേശ പ്രകാരം അന്തിക്കാട് എസ് എച്ച് ഒ അജിത്ത് ആണ്   st.marys, ശ്രീ മുരുക, അനന്തകൃഷ്ണ എന്നീ ബസ്സുകൾ  കസ്റ്റഡിയിൽ എടുത്തത്,

ഈ ബസുകളുടെ പെർമിറ്റ്‌ റദ്ദാക്കുന്നതിനും ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുമുള്ള ശുപാർശ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ്നു കൊടുത്തിട്ടുണ്ട്.

+ There are no comments

Add yours