ജാതി സെൻസസ് കണക്ക് പുറത്ത് വിട്ട് തെലങ്കാന. ജനസംഖ്യയുടെ പകുതിയിലധികം ഒബിസി വിഭാഗമെന്ന് കണക്കുകൾ വിശദമാക്കുന്നത്. മന്ത്രി ഉത്തം കുമാർ റെഡ്ഡിയാണ് ഇന്നലെ കണക്കുകൾ പുറത്ത് വിട്ടത്. തെലങ്കാന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ്. റെക്കോഡ് വേഗത്തിലാണ് ജാതി സെൻസസ് കണക്കെടുപ്പ് പൂർത്തിയാക്കിയതെന്ന് സർക്കാർ വിശദമാക്കുന്നത്. നാളെ ജാതി സെൻസസ് ചർച്ച ചെയ്യാൻ തെലങ്കാന നിയമസഭയുടെ പ്രത്യേകസമ്മേളനം നടക്കുമെന്നാണ് സൂചന. അതേസമയം കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ജാതി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് വൈകുകയാണ്.


+ There are no comments
Add yours