2 വയസുകാരിയുടെ കൊലപാതകം: മന്ത്രവാദി കസ്റ്റഡിയിൽ
ബാലരാമപുരത്ത് 2 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെന്ന് പറയപ്പെടുന്ന ആളിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു.


+ There are no comments
Add yours