സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,880 രൂപയാണ്.
ഇന്നലെ 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,610 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6285 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം

+ There are no comments
Add yours