ഇന്ന് മഹാത്മാഗാന്ധിയുടെ ചരമവാർഷികം
ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 77-ാം ചരമവാർഷികം.
1948ൽ ഈ ദിവസം പ്രാർത്ഥനയ്ക്കായി പോകുന്നതിനിടെയാണ് നാഥുറാം ഗോഡ്സെ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം പോരാടിയ ഗാന്ധി 78-ാം വയസിൽ വിടപറഞ്ഞു. ഗാന്ധിയുടെ ത്യാഗത്തെ അനുസ്മരിക്കാൻ എല്ലാ വർഷവും ഈ ദിവസം അദ്ദേഹത്തിന്റെ ചരമവാർഷികം രക്തസാക്ഷി ദിനമായി ഇന്ത്യക്കാർ ആചരിക്കുന്നു


+ There are no comments
Add yours