വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച  സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ.

Estimated read time 0 min read

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്‌കൂൾ അധികൃതർക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. കേസിൽ റിമാൻഡിലുള്ള അധ്യാപകൻ അരുൺ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. അധ്യാപകനെതിരായ പരാതി മറച്ചുവെച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. തുടർന്ന് പ്രിൻസിപ്പലിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അധ്യാപകനായ അരുൺ മോഹനാണ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകനെതിരെ ദിവസങ്ങൾക്ക് മുമ്പ് കുട്ടി സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല.

+ There are no comments

Add yours