നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു
മലയാളികളുടെ പ്രിയ നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചെന്ന് റിപ്പോർട്ട്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം അറിയിച്ചത്. അഖില, അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചുവെന്നാണ് വിവരം. JNUവിൽ നിന്ന് തിയേറ്റർ ആർട്സിൽ ഗവേഷണം പൂർത്തിയാക്കിയ, അഖില ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ മെലോൺ സ്കൂൾ ഓഫ് തിയേറ്റർ & പെർഫോമൻസ് റിസർച്ച് ഫെല്ലോ ആയിരുന്നു.


+ There are no comments
Add yours