കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി സൂചന. പുലർച്ചെ മൗനി അമാവാസിയോട് അനുബന്ധിച്ച് ഗംഗയിൽ പുണ്യസാനം നടത്താനായി പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ഇതിനിടെ, തിക്കും തിരക്കുമുണ്ടായി തുടർന്നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ മേള ഗ്രൗണ്ടിൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ ഗമിക്കുകയാണ്. നിലവിൽ സ്‌നാനം നിർത്തിവെച്ചു.


+ There are no comments
Add yours