നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് താഴ്‌ചയിലേക്ക്  ആറ് പേർക്ക് പരിക്ക്‌

Estimated read time 0 min read

നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അസീം(27), മലപ്പുറം സ്വദേശികളായ ഷാനിദ്(22), നിയാസ്(22), ആദിൽ റമീസ്(21), കോഴിക്കോട് സ്വദേശി അമീൻ(24), നന്മണ്ട സ്വദേശി ഷാദിൽ(27) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ദേശീയപാത 766ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിലാണ് ഇന്നലെ രാത്രി പത്തോടെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വയനാട് ഭാഗത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

+ There are no comments

Add yours