കളമശ്ശേരിയിൽ കോടികൾ വിലമതിക്കുന്ന ഫെരാരി ആഡംബര കാർ അപകടത്തിൽപ്പെട്ടു

Estimated read time 0 min read

കൊച്ചിയിൽ കോടികളുടെ അപകടം!

കൊച്ചി കളമശ്ശേരിയിൽ കോടികൾ വിലമതിക്കുന്ന ആഡംബര കാർ അപകടത്തിൽപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജ് റോഡിലാണ് 5 കോടിയോളം രൂപ വിലയുള്ള ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്‌സ് കാറായ 488 ജിടിബി അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ലെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ട്.

+ There are no comments

Add yours