ജിമ്മുകളിൽ ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ
ഉത്തേജക മരുന്നുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി നൽകുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സംസ്ഥാന വ്യാപകമായി ജിമ്മുകളിൽ പ്രത്യേക പരിശോധന.ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു.

+ There are no comments
Add yours