ഡാകു മഹാരാജ് ഒടിടിയിലേക്ക്

Estimated read time 0 min read

നന്ദമുരി ബാലകൃഷ്‌ണ നായകനായി വന്ന ചിത്രമാണ് ഡാകു മഹാരാജ്. ഡാകു മഹാരാജ് ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഡാകു മഹാരാജിന്റെ ഒടിടി റിലീസിന് കുറിച്ചുള്ള റിപ്പോർട്ടും ശ്രദ്ധയാകർഷിക്കുകയാണ്. ഫെബ്രുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബോബി കൊല്ലിയുടെ സംവിധാനത്തിൽ 25.35 കോടിയാണ് ഓപ്പണിംഗിൽ തെലുങ്കിൽ നേടിയത്. എന്നാൽ രണ്ടാം ദിനം കളക്ഷൻ 50 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. പക്ഷേ പിന്നീട് ചിത്രം വൻ തിരിച്ചുവരവ് നടത്തി. ഡാകു മഹാരാജ് ആഗോളതലത്തിൽ 156 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് പുറത്തുവിട്ട കളക്ഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

+ There are no comments

Add yours