ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബി ജെപി നൽകിയ അപകീർത്തി കേസ് ദില്ലി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് ബി ജെ പി, ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ദില്ലി കോടതി, അപകീർത്തി കേസ് തള്ളിക്കളയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ എ എ പിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ച് വലിയ ആശ്വാസമാണ് കോടതിയുടെ തീരുമാനം
ദില്ലി മുഖ്യമന്ത്രിക്ക് ആശ്വാസം. കേസ് ദ കോടതി തള്ളി.

+ There are no comments
Add yours