തൃശൂരിൽ സംഘർഷം; കലോത്സവം നിർത്തി
തൃശൂർ മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ KSU-SFI പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. KSU പ്രവർത്തകരെ SFI പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. KSU ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം ഉണ്ടാക്കിയതെന്നാണ് SFIആരോപണം. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ലാത്തിവീശി. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡിസോൺ കലോത്സവം നടക്കുന്നത്.


+ There are no comments
Add yours