സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പാറമടയിൽ മരിച്ച നിലയില്‍
കൊച്ചി തിരുവാണിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ കുട്ടിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അറിയാനാകൂയെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലെ വെള്ളത്തിലാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 9 മണിയോടെ നാട്ടുകാരാണ് വിവരം ചോറ്റാനിക്കര പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.








+ There are no comments
Add yours