പരിയാരം അമ്പ് പ്രദിക്ഷണത്തിന് ഇടയിൽ ഉണ്ടായ അടിപിടിയിൽ ഗുരുതരമായി പരിക്കേൽപിച്ച പ്രതികൾ പിടിയിൽ

Estimated read time 1 min read

അമ്പ് പ്രദിക്ഷണത്തിന് ഇടയിൽ ഉണ്ടായ അടിപിടിയിൽ ഗുരുതരമായി പരിക്കേൽപിച്ച പ്രതികൾ പിടിയിൽ


പരിയാരം ക്രിസ്റ്റ്യൻ പള്ളിക്ക് സമീപത്തുളള അമ്പലത്തിന് മുൻവശം റോഡിൽ വച്ച് അമ്പ് പ്രദക്ഷിണം കാണാൻ വന്ന 1) കൂടപ്പുഴ ദേശത്തുള്ള ആദി കൃഷ്ണൻ 23/25 2) എലിഞ്ഞിപ്ര ദേശത്തുള്ള ജോയൽ 23/25, 3) ചാലക്കുടി ദേശത്തുള്ള അമർ മാലിക് 23/25 എന്നിവരെ അമ്പ് പ്രദിക്ഷണത്തിന് ഇടയിൽ ഉണ്ടായ വഴക്കുമായി ബന്ധപ്പെട്ട വിരോധത്താൽ പ്രതികൾ മാരകായുധമായ കത്തി കൊണ്ട് കൊല്ലണമെന്ന ഉദ്ദേശത്തോടെ അമറിൻെറ നെഞ്ചിലും വയറിലും പുറത്തും പല തവണ കത്തി കൊണ്ട് കുത്തിയും, തുടർന്ന് ആദി കൃഷ്ണൻെറ ഷോൾഡറിൽ കുത്തിയും, ജോയലിൻെറ തണ്ടെല്ലിന് കത്തി കൊണ്ട് കുത്തിയും ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. മേൽ കേസ്സിലെ പ്രതികാളായ 1) മാർട്ടിൻ 28/25, S/0 പോളി, അറക്കൽ വീട് പരിയാരം 2) അഖിൽ 27/25, S/0 ബാബു, ഇരിങ്ങാംപിള്ളി വീട്,  കനകമല 3) ഷെറിൻ 37/25, S/O വിൻസൻ്റ്, പാലാട്ടി വീട്, പരിയാരം, 4) ഡെനീഷ് 38/25, S/0  ജോയ്,  വാളിയാങ്കൽ വീട് വെള്ളാഞ്ചിറ ദേശം ആളൂർ 5) ലിൻ്റോ, S/0 ആൻ്റു, കളപറമ്പൻ വീട്, കിഴക്കേ പോട്ട 6) മെബിൻ 38/25, S/o ആൻ്റു, തെക്കിനിയേടത്ത് വീട്, പരിയാരം  എന്നിവരെ ചാലക്കുടി സബ്ബ് ഡിവിഷണൽ ഓഫീസർ കെ സുമേഷിന്റെ നേതൃത്വത്തില്‍ ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ സജീവൻ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. അറസ്റ്റ് ചെയ്ത പ്രതികളില്‍ മെബിന്‍ ആന്റു പുതുക്കാട് പോലീസ് സ്റ്റേഷനില്‍ 2022 വര്‍ഷത്തില്‍ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ കാര്യത്തിലെ പ്രതിയും  2023 ല്‍ അപകടകരമായ രീതിയില്‍ ടിപ്പര്‍ ലോറി ഓടിച്ച് ഇലക്ട്രീക് പോസ്റ്റ് തകര്‍ത്ത കേസിലെ പ്രതിയുമാണ്. ഈ കേസിലെ ലിന്റോ ആന്റണി 2008 ലെ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ലിമിറ്റിലെ കളവ് കേസും, 2023 ല്‍ പാലക്കാട് ഹേമാമ്പിക പോലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയും, 2024 ചാലക്കുടി പോലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിലെ പ്രതിയുമാണ്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ് ഐ മാരായ പാട്രിക് PV,  സിജിമോൻ ER ,   ജോഫി ജോസ്, ഉണ്ണികൃഷ്ണൻ KS,  ഹരിശങ്ക പ്രസാദ്, വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, സീനിയർ സിപിഒ  മാരായ   റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, ആൻസൻ  പൗലോസ് , ബൈജു സിപിഒമാരായ ബിനു PV,  മാർട്ടിൻ പോൾ, എന്നിവരുമാണ്ടായിരുന്നു.

+ There are no comments

Add yours