മുതിർന്ന മാധ്യമപ്രവർത്തക തുളസി ഭാസ്കരൻ അന്തരിച്ചു
ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകയുമായ തുളസി ഭാസ്കരൻ (77) അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2008 സെപ്തംബറിൽ വിരമിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്. SFIയുടെ ആദ്യ ദേശീയ അധ്യക്ഷൻ പരേതനായ C ഭാസ്കരനാണ് ഭർത്താവ്.


+ There are no comments
Add yours