തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ കർണാടക മദ്യവുമായി ഒരാൾ പിടിയിൽ

Estimated read time 0 min read

മാനന്തവാടി തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കർണാടക മദ്യവുമായി ഒരാൾ പിടിയിലായി. പനവല്ലി സർവ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. ടാക്സി വാഹനത്തിൽ സഞ്ചിയിൽ കൊണ്ടുവരികയായിരുന്ന 6.660 ലിറ്റർ പാക്കറ്റ് മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന് തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായിരുന്നു നീക്കം.

ജോഗിയുടെ പേരിൽ അബ്‌കാരി ആക്ട് അനുസരിച്ച് കേസെടുത്ത എക്സൈസ് ഇയാളെ മാനന്തവാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളെ മാനന്തവാടി ജില്ല ജയിലിലേക്ക് റിമാൻഡും ചെയ്തു. പ്രിവന്റീവ് ഓഫീസർ പിആർ. ജിനോഷ്, പ്രിവന്റീവ് ഓഫീസർ ഇ. അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എംകെ. മൻസൂർ അലി, പി. വിജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സിയു. അമീർ എന്നിവർ പങ്കെടുത്തു.

+ There are no comments

Add yours