ചെന്താമരയെ പിടികൂടാൻ അന്വേഷണം ഊർജിതം
നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. 4 ടീമായി തിരിഞ്ഞാണ് അന്വേഷണം. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഇന്ന് രാവിലെയാണ് അയൽവാസികളായ 2 പേരെ വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാരുടെ പരാതിയിൽ പ്രതിയെ വിളിച്ച് താക്കീത് നൽകിയിരുന്നുവെന്ന് DYSP അറിയിച്ചു. ഇയാളുടെ ജാമ്യം റദ്ധാക്കാൻ പൊലീസ് കോടതിയെ സമീപിച്ചെങ്കിലും നടന്നില്ലെന്നും DYSP പറഞ്ഞു.


+ There are no comments
Add yours