കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

Estimated read time 0 min read

കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ഹർജിയിൽ തീർപ്പാക്കുന്ന വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. ജൂൺ 8നാണ് 4 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് നടനെതിരെ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. നിലവിൽ നടൻ ഒളിവിലാണ്.

+ There are no comments

Add yours