രാധയുടെ മകന് താൽക്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി

Estimated read time 1 min read

രാധയുടെ മകന് താൽക്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. രാധയുടെ വീട് സന്ദർശിച്ച വനംവകുപ്പ് മന്ത്രി AK ശശീന്ദ്രനാണ് നിയമന ഉത്തരവ് കൈമാറിയത്. രാധയുടെ കുടുംബത്തിലെ ഒരാൾക്ക് താത്ക്കാലികമായി ജോലി നൽകുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് 4 മണിയോടെയാണ് മന്ത്രി AK ശശീന്ദ്രൻ രാധയുടെ വീട്ടിലെത്തിയത്.

+ There are no comments

Add yours