നടി ഡയാന ഹമീദ് വിവാഹിതയായി
നടി ഡയാന ഹമീദ് വിവാഹിതയായി.
ടെലിവിഷൻ താരവും അവതാരകനുമായ അമീൻ തടത്തിൽ ആണ് വരൻ. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് അമീൻ. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഡയാന ടെലിവിഷൻ അവതാരകയായും മിനി സ്ക്രീനിലും സജീവമാണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലർ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.
നടി ഡയാന ഹമീദ് വിവാഹിതയായി

+ There are no comments
Add yours