ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ടാണ് നിറുത്തിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്…

Estimated read time 1 min read

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ടാണ് നിറുത്തിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്.

ആണവ യുദ്ധമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം സർക്കാരിന്റെ ആദ്യ വാർഷികത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇക്കാര്യം സമ്മതിച്ചതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യ അമേരിക്ക വ്യാപാര കരാറിനായുള്ള ചർച്ചകൾ വീണ്ടും തുടങ്ങിയിരിക്കെയാണ് ട്രംപ് അവകാശവാദം ആവർത്തിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തന്റെ ഭീഷണി കാരണമാണ് നിറുത്തിയതെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു.

+ There are no comments

Add yours