കോട്ടയം നഗരസഭയുടെ  കണക്കുകളിൽ വ്യാപക പൊരുത്തക്കേട്

Estimated read time 0 min read

കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ വ്യാപക പൊരുത്തക്കേട്

നഗരസഭയിലെ സാമ്പത്തിക ക്രമക്കേടിൽ മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ല. ബാങ്കുകളിലേ റീ കൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല. നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കൽ ജീവനക്കാരാണ്.

+ There are no comments

Add yours