തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ചാരായവേട്ട. കുന്നംകുളം പെലക്കാട്ട് പയ്യൂരിൽനിന്ന് 100 ലിറ്റർ വാഷും വ്യാജ ചാരായവും കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പയ്യൂർ സ്വദേശികളായ നെടിയേടത്ത് വീട്ടിൽ ജയൻ (56), ചെറുവീട്ടിൽ രജീഷ് ആനന്ദ് (33) എന്നിവരാണ് അറസ്റ്റിലായത്.
കുന്നംകുളം റെയ്ഞ്ച് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെലക്കാട്ട് പയ്യൂരിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ പ്രതിയായ ജയന്റെ വീടിന്റെ പിൻഭാഗത്ത് കുളിമുറിക്ക് സമീപത്ത് നിന്നാണ് വാട്ടർ ടാങ്കുകളിൽ സുക്ഷിച്ച 100 ലിറ്റർ വാഷും ചാരായവും പിടികൂടിയത്. പിടികൂടിയ വാഷ് സംഭവസ്ഥലത്ത് തന്നെ എക്സൈസ് സംഘം നശിപ്പിച്ചു.


+ There are no comments
Add yours