ഗാസയിൽ വെടിനിർത്തൽ കരാർ  ഇസ്രായേൽ മന്ത്രിസഭ അംഗീകരിച്ചു

Estimated read time 0 min read

ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചു ഇസ്രായേൽ മന്ത്രിസഭ

ഗാസയിലെ വെടിനിർത്തൽ കരാർ അം ഗീകരിച്ച് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം. കരാറിൻ്റെ തുടർനടപടികൾക്കായി സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിന് വിട്ടു. 15 മാസം നീണ്ട യുദ്ധത്തിന് വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. കരാർ നാളെ മുതലാണ് പ്രാബല്യത്തിൽ വരുക. ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് നാളെ മോചിപ്പിക്കുമെന്നാണു കരുതുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻറെ ഓഫിസ് അറിയിച്ചു

+ There are no comments

Add yours