ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 4 പേർക്കും ദാരുണാന്ത്യം
തൃശൂർ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഉണ്ടായ അപകടത്തിൽ കുടുംബത്തിലെ 4 പേർക്കും ദാരുണാന്ത്യം. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീർ ഷാഹിന ദമ്പതികളുടെ മകൾ 10 വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ ഷാഹിന, ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് എന്നിവരാണ് മരിച്ച മറ്റു 3 പേർ. മക്കളെ രക്ഷിക്കാനിറങ്ങിയ ദമ്പതികളും ഒഴുക്കിൽ പെടുകയായിരുന്നു.


+ There are no comments
Add yours