എറണാകുളത്ത് കൂട്ടക്കൊല, 3 പേരെ കൊന്നു!
എറണാകുളത്തെ നടുക്കി കൂട്ടക്കൊല. ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊന്നു. റിതു എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലെ തർക്കമാണ് ആക്രമണത്തിൽ അവസാനിച്ചത് എന്നാണ് സൂചന. 4 പേർക്കാണ് വെട്ടേറ്റത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.


+ There are no comments
Add yours