സമൂസക്കുള്ളിൽ ചത്ത പല്ലി; തൃശൂരിൽ കട പൂട്ടിച്ചു
തൃശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടൽമാണിക്യം റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന ബബിൾ ടീ എന്ന കടയിൽ നിന്ന് വാങ്ങിയ സമൂസയിലാണ് പല്ലിയെ കണ്ടെത്തിയത്. പരാതിയ്ക്ക് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ കടയിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെ കട പൂട്ടിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.


+ There are no comments
Add yours