നടൻ സുദീപ് പാണ്ഡെ അന്തരിച്ചു
ഭോജ്പുരി നടൻ സുദീപ് പാണ്ഡെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്യാർ മേൻ, ബൽവ, ധർത്തി തുടങ്ങിയ നിരവധി ഭോജ്പുരി ചിത്രങ്ങളിൽ സുദീപ് അഭിനയിച്ചിരുന്നു. 2019ൽ വി ഫോർ വിക്ടർ എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരുന്നു. പരോ പട്‌ന വാലി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അദ്ദേഹം അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.


+ There are no comments
Add yours