ഗോപൻ സമാധി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.സംസ്കാരം നാളെ

Estimated read time 0 min read

ഗോപൻ സമാധി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചത്. അതേസമയം, മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകിയേക്കും.

നെയ്യാറ്റിൻക്കര ഗോപൻ്റെ സംസ്ാരം നാളെ

നെയ്യാറ്റിൻകരയിലെ വിവാദ കല്ലറയിൽ നിന്ന് പുറത്തെടുത്ത നെയ്യാറ്റിൻക്കര ഗോപന്റെ സംസ്കാരം നാളെ നടക്കുമെന്ന് വീട്ടുകാർ. വീട്ടുവളപ്പിൽ തന്നെയായിരിക്കും സംസ്കാരം. ചടങ്ങിൽ സന്യാസിവര്യന്മാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. അതുവരെ മൃതദേഹം നെയ്യാറ്റിൻക്കര നിംസ് ഹോസ്‌പിറ്റലിൽ സൂക്ഷിക്കും. ഇന്ന് രാവിലെയാണ് കല്ലറ പൊളിച്ച് ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്.

+ There are no comments

Add yours