സെയ്ഫിന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ

Estimated read time 1 min read

സെയ്ഫിന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ

സെയ്ഫ് അലി ഖാനെ വീട്ടിൽ വച്ച് കുത്തേറ്റത് ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. ഈ കേസിൽ സെയ്‌ഫ് അലി ഖാന്റെ വീട്ടിൽ ജോലി ചെയ്യുന്ന 3 പേരെ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കനത്ത സുരക്ഷയ്ക്കിടയിലും മോഷ്ടാവ് 12-ാം നിലയിലെത്തി സെയ്‌ഫിനെ കുത്തിയതിൽ എങ്ങനെയെന്ന ചിന്തയിലാണ് പൊലീസ്. സെയ്ഫ് അപകടനില തരണം ചെയ്തു.

+ There are no comments

Add yours