യുകെ യിൽ ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് ഇരുപത്തി രണ്ട് ലക്ഷം രൂപ തട്ടിയ കേസ്സിലെ പ്രതികൾ അറസ്റ്റിൽ. മാള ആളൂർ സ്വദേശി സജിത്തിനു० രണ്ട് സുഹൃത്തുക്കൾക്കു० യുകെ യിൽ ജോലി വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി ഇരുപത്തി രണ്ട് ലക്ഷം രൂപ തട്ടിയ കേസ്സിലെ പ്രതികളായ പുത്തൻചിറ സ്വദേശിനി പൂതോളി പറ०പിൽ നിമ്മി 34, സുഹൃത്ത് പത്തനാപുര० അതികാരത്ത് വീട്ടിൽ അഖിൽ 34 എന്നിവരെ ജില്ല റൂറൽ എസ്പി ബി കൃഷ്ണകുമാറിൻറെ നിർദ്ദേശ പ്രകാര० ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിൻറെ നിർദ്ദേശ പ്രകാരം ആളൂർ ഇൻസ്പെക്ടർ കെഎ० ബിനിൽ, എസ്ഐ മാരായ കെഎസ് സുബിന്ദ്, ബിജു ജോസ്, എഎസ്ഐ മാരായ ടിആർ രജീഷ്, ഇപി മിനി , സീനിയർ സിപിഒ മാരായ ഇഎസ് ജീവൻ, ടിപി ദീപിഷ്, സിപിഒ മാരായ കെഎസ് ഉമേഷ്, കെകെ ജിബിൻ, ഹോ० ഗാർഡ് എന്നിവരടങ്ങുന്ന അന്വേഷണ സ०ഘ० ഡിവൈഎസ്പി യുടെ നിർദ്ദേശത്തെ ഇരുവരും ഇരുചക്ര വാഹ്നത്തിൽ സഞ്ചരിക്കുന്നതിനിടെ മാളയിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെങ്ങമനാട് താമസിച്ചിരുന്ന ഇവർ ബുധനാഴ്ച രാവിലെ മാളയിലേക്ക് വരുന്നുണ്ടെന്ന് ഡിവൈഎസ്പിക്ക് രഹസ്യ സന്ദേശം കിട്ടിയിരുന്നു. ഡിവൈഎസ്പി യുടെ നിർദ്ദേശ പ്രകാരം അന്വേഷണ സ०ഘ० പിൻ തുടർന്നാണ് അറസ്റ്റ് ചെയ്തത്. 2023 ആഗസ്റ്റ് മുതൽ 2024 ജനുവരി വരെ പരാതിക്കാരനിൽ നിമ്മിയുടേയു० മറ്റു അക്കൗണ്ടിലേക്കുമായി പന്ത്രണ്ട് ലക്ഷത്തി എൺപതിനായിര० രൂപയ വാങ്ങി. പരാതിക്കാരൻറെ രണ്ട് സുഹൃത്തുക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം വാങ്ങി. മൊത്തം ഇരുപത്തി രണ്ട് ലക്ഷം. യുകെ യിലേക്ക് വിസ കിട്ടാത്തതിനെ തുടർന്ന് ഇവർ പോലീസ്സിൽ പരാതിപ്പെടുകയായിരുന്നു. പട० അഖിൽ..
remesheledathee News
ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് ഇരുപത്തി രണ്ട് ലക്ഷം രൂപ തട്ടിയ കേസ്സിലെ പ്രതികൾ അറസ്റ്റിൽ.

+ There are no comments
Add yours