തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. കൊല്ലപ്പെട്ടത് ഇരിങ്ങാലക്കുട സ്വദേശി

Estimated read time 0 min read

ചിൽഡ്രൻസ് ഹോമിൽ 17 കാരനെ 15കാരൻ കൊലപ്പെടുത്തി

തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ ഉറങ്ങിക്കിടന്ന 17കാരനെ 15കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുലർച്ചെയാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അങ്കിതാണ് കൊല്ലപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിയൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ കുട്ടികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 25 കുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ അന്തേവാസികളായിട്ടുള്ളത്

+ There are no comments

Add yours