നടൻ സരിഗമ വിജി അന്തരിച്ചു
മുതിർന്ന കന്നഡ നടൻ സരിഗമ വിജി (77) അന്തരിച്ചു. കഴിഞ്ഞ നാല് ദിവസമായി യശ്വന്ത്പൂരിലെ മണിപ്പാൽ ആശുപത്രിയിൽ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം മഹാലക്ഷ്മിപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ട്. നാളെ വരെ വസതിയിൽ പൊതുദർശനം തുടരും. നാളെ രാവിലെ 10ന് ചാമരാജ്പേട്ട് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.


+ There are no comments
Add yours