അമ്പലത്തിൻകാല അശോകൻ വധക്കേസ്: അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തം
അമ്പലത്തിൻകാല അശോകൻ വധക്കേസിൽ അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേർക്ക് ജീവപര്യന്തവും ശിക്ഷ. പ്രാദേശിക ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് പ്രതികൾ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ എന്ന കോടതി കണ്ടെത്തിയിരുന്നു. കോടതി വിധിയിൽ സന്തോഷമെന്ന് അശോകൻ്റെ സഹോദരി പ്രതികരിച്ചു.


+ There are no comments
Add yours