വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തിൽ പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജനുവരി ആറിനാണ് പിസി ജോർജ് ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. യൂത്ത് ലീഗിന്റെ പരാതിയിന്മേലാണ് കേസ് എടുത്തത്.


+ There are no comments
Add yours