ആശാറാം ബാപ്പുവിന് ഇടക്കാലജാമ്യം
ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് ഇടക്കാലജാമ്യം അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലിരിക്കെയാണ് കോടതി ഉത്തരവ് വന്നത്. മാർച്ച് 31 വരെയാണ് ജാമ്യം. ഈ കാലയളവിൽ ബാപ്പുവിന് പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ബാപ്പു ജോധ്പൂർ ആശ്രമത്തിലേക്ക് മടങ്ങി. 2013 ലെ ലൈംഗികാതിക്രമ കേസിലാണ് ബാപ്പു ജയിലിലായത്.


+ There are no comments
Add yours