ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ മുങ്ങി മരിച്ചു

Estimated read time 0 min read

പാലക്കാട് ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് മരിച്ചത്. ഭാര്യ വിശാലാക്ഷി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കൃഷിയിടത്തിലെത്തി മടങ്ങവേയാണ് അപ്രതീക്ഷിതമായി തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.

+ There are no comments

Add yours